HOME| UK NEWS



വിമാനത്തിനുള്ളില്‍ മദ്യപസംഘം അഴിഞ്ഞാടി; മാഞ്ചെസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ വിമാനത്തിന് യാത്രാതടസം

ലണ്ടന്‍ : വിമാനത്തിനുള്ളില്‍ അവധിക്കാല യാത്രക്കെത്തിയ മദ്യപസംഘം അഴിഞ്ഞാടിയതിനെ തുടര്‍ന്ന് മാഞ്ചെസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ വിമാനത്തിന്റെ യാത്ര തടസപെട്ടു. ഒരേ പ്രായക്കാരായ 10 മുതല്‍ 15 പേരടങ്ങുന്ന സംഘമാണ് വിമാനത്തിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇതോടെ ടെര്‍മിനല്‍ മൂന്നില്‍ നിന്ന് വിമാനത്തിനു യഥാസമയം ടെക്ക് ഓഫ് ചെയ്യാനായില്ല. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് ഗ്രേറ്റര്‍ മാഞ്ചെസ്റ്റര്‍ പോലീസിനു പരാതി ലഭിക്കുന്നത്. വിമാനത്തിനുള്ളില്‍ മദ്യപസംഘം മറ്റു യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ശല്യമുണ്ടാക്കുകയും തെറിയഭിഷേകം നടത്തുകയുമാണ് എന്നായിരുന്നു പരാതി. പിന്നീട് പോലീസ് ബലം പ്രയോഗിച്ചു സംഘത്തെ എയര്‍പോര്‍ട്ടില്‍ നിന്ന് ബലപ്രയോഗത്തിലൂടെ പുറത്തു കടത്തുകയായിരുന്നു.

മോശം പെരുമാറ്റം നടത്തിയ സംഘത്തെ പോലീസ് പിടിച്ചു കൊണ്ട് പോയതായി മാഞ്ചെസ്റ്റര്‍ എയര്‍പോര്‍ട്ട് അധികൃതരും സ്ഥിരീകരിച്ചു. പിടിയിലാവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ടു വിവരങ്ങള്‍ക്ക് ഗ്രേറ്റര്‍ മാഞ്ചെസ്റ്റര്‍ പോലീസിനെ ബന്ധപ്പെടണം എന്നാണു അറിയിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു.


Tags : ,

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. ഇവിടെ ക്ളിക്ക്‌ ചെയ്യുക...