HOME| WORLD



വൈറ്റ് ഹൗസ് തകര്‍ക്കും; പാരീസില്‍ വീണ്ടും ആക്രമണം നടത്തുമെന്നും ഐഎസ് ഭീഷണി; ഭീഷണി മുഴക്കിയുള്ള ഐഎസിന്റെ പുതിയ വീഡിയോ പുറത്ത്

വാഷിംഗ്ടണ്‍: പാരീസ് ആക്രമണത്തിനു പിന്നാലെ പുതിയ ഭീഷണികളുമായി ഭീകര സംഘടന ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) രംഗത്ത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് തകര്‍ക്കുമെന്നും പാരീസില്‍ വീണ്ടും ആക്രമണം നട്ത്തുമെന്നും ഐഎസ് ഭീഷണി മുഴക്കി. വ്യാഴാഴ്ചയാണ് ഭീഷണി മുഴക്കിയുള്ള ഐഎസിന്റെ പുതിയ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്.

യുഎസ് പ്രസിഡന്റ് ബറാക് ഒബാമ, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വോ ഒളാന്ദ് എന്നിവരെ ചാവേര്‍ സ്‌ഫോടനത്തിലൂടെ വധിക്കുമെന്നും ഭീഷണിമുഴക്കിയിട്ടുണ്ട്. "റോമിനു മുന്‍പ് പാരീസ്' എന്ന തലക്കെട്ടോടെ പുറത്തിറക്കിയിരിക്കുന്ന വീഡിയോയില്‍ ആറ് മിനിറ്റ് നീണ്ട ദൃശ്യങ്ങളുണ്ട്. പാരീസില്‍ ഐഎസ് ഭീകരര്‍ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണങ്ങളിലും സ്‌ഫോടനങ്ങളിലും 129 പേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


Tags : ,


മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. ഇവിടെ ക്ളിക്ക്‌ ചെയ്യുക...