HOME| WORLD



തിരിച്ചടി! ഐഎസിനെതിരേ സിറിയയില്‍ വന്‍ വ്യോമാക്രമണം; ബോംബു വീണത് ഉപേക്ഷിച്ച സ്ഥലങ്ങളിലെന്ന് ഇസ്ലാമിക് സ്റ്റേറ്റ്

പാരീസ്: പാരീസിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സ് സിറിയയില്‍ ഐഎസ് ഭീകരര്‍ക്കെതിരേ ആക്രമണം ശക്തമാക്കി. വടക്കന്‍ സിറിയയില്‍ ഐഎസ് ഭീകരരുടെ ശക്തികേന്ദ്രമായ റാക്കയിലാണ് ഫ്രഞ്ച് വ്യോമസേന ആക്രമണം നടത്തിയത്. വ്യോമസേനയുടെ 10 വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ ഭീകരരുടെ നിരവധി താവളങ്ങള്‍ തകര്‍ത്തതായും ഫ്രഞ്ച് സൈന്യം അവകാശപ്പെട്ടു.

20 ബോംബുകള്‍ പ്രയോഗിച്ചതായി ഫ്രാന്‍സ് വ്യക്തമാക്കി. എന്നാല്‍ ബോംബിട്ട സ്ഥലങ്ങളൊക്കെ തങ്ങള്‍ ഉപേക്ഷിച്ച ഇടങ്ങളാണെന്ന് ഐഎസ് വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയില്‍ ഐഎസ് ഭീകരര്‍ പാരീസില്‍ നടത്തിയ ആക്രമണങ്ങളില്‍ 129 പേര്‍ കൊല്ലപ്പെടുകയും 350 ലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമികളായ എട്ടുപേരും കൊല്ലപ്പെട്ടു.

ഫ്രാന്‍സ് സിറിയയില്‍ ഐഎസിനെതിരേ വ്യോമാക്രമണം നടത്തുന്നതിനുള്ള തിരിച്ചടിയാണ് പാരീസിലുണ്ടായ ആക്രമണമെന്ന് ഐഎസ് ഈജിപ്തില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അവകാശപ്പെട്ടിരുന്നു.


Tags : ,


മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. ഇവിടെ ക്ളിക്ക്‌ ചെയ്യുക...