HOME| ASSOCIATIONഗ്ലോബൽ പ്രവാസി മലയാളി കൌണ്‍സിലിന്റെ അവാർഡ്‌ ദാനവും ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ ദശാബ്ദി ആഘോഷവും വർണാഭമായി.

മാഞ്ചസ്റ്റര്‍: ആയിരത്തിലധികം പേര്‍... മാഞ്ചസ്റ്ററിലെ ഫോറം സെന്റര്‍ നിറയാന്‍ അധികം സമയം വേണ്ടിവന്നില്ല. ട്രോഫോര്‍ഡ് മലയാളി അസോസിയേഷന്‍ ദശാബ്ദി ആഘോഷങ്ങളുടെ വേദിയില്‍ ഫ്രാന്‍സിസ് കവളക്കാട്ടും എസ്. ശ്രീകുമാറും അടക്കം അംഗീകാരം ഏറ്റുവാങ്ങിയപ്പോള്‍ കയ്യടികളോടെ മലയാളി സമൂഹം തങ്ങളുടെ ആദരം അര്‍പ്പിച്ചു. നാലു മണിയോടെതന്നെ ഫോറം സെന്ററിലേക്ക് ജനങ്ങള്‍ ഒഴുകിത്തുടങ്ങിയിരുന്നു.

ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരുന്ന നജീം അര്‍ഷാദിന്റെ നേതൃത്വത്തിലുള്ള ദശസന്ധ്യ കാണികളെ പുതിയൊരു ലോകത്തിലേക്ക് കൊണ്ടുപോയി. അരുണ്‍ ഗോപനും വൃന്ദയും ചേര്‍ന്ന് അവതരിപ്പിച്ച ഗാനം സദസിനെ ആവേശത്തിലാഴ്ത്തി. മലയാളികളെ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന ടെലിവിഷന്‍ പ്രോഗ്രമിലൂടെ സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് കൂട്ടികൊണ്ട് പോയ പ്രശസ്തരായ മലയാള ചലച്ചീത്ര പിന്നണി ഗായകാരായ നജീ അര്‍ഷാദ്, അരുണ്‍ഗോപന്‍, വൃന്ദാ ഷെമീക്ക് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പത്തോളം പേരടങിയ ലൈവ് ഓര്‍ക്‌സ്ട്രയാണ് ഫോറം സെന്ററില്‍ സംഗീത പ്രേമികളെ ഹരം കൊള്ളിച്ചത്.

2015 ജനുവരിയില്‍ മാഞ്ചസ്റ്ററിലെ ഫഌക്‌സ്‌ററണ്‍ എക്‌സ് സര്‍വീസ്മാന്‍ അസോസിയേഷന്‍ ഹാളില്‍ നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി തുടങിവച്ച പത്താം വാര്‍ഷികാഘോഷത്തിന്റെ സമാപനം അങ്ങനെ വര്‍ണശബളമായി. ട്രഫോര്‍ഡ് മലയാളീ അസോസിയേഷന്‍ പ്രസിഡന്റ് ഡോ : സിബി സിബി വേകത്താനത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പത്താം വാര്‍ഷികാഘോഷ സമാപന ഉല്‍ഘാടനം ബിര്‍മ്മിഹാമിലെ ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ ജെ.കെ ശര്‍മ്മ ഉദ്ഘാടനം ചെയ്തു.

ഇടവേളയിലാണ് അവാര്‍ഡ് വിതരണം അരങ്ങേറിയത്. ഈ സമയമത്രയും ജനം ആകാംക്ഷയോടെ കാത്തിരുന്നത് ജിപിഎംസിക്കുള്ള അംഗീകാരമായി. യുകെയിലെ മലയാളികള്‍ക്കിടയില്‍ നല്‍കപ്പെടുന്ന അവാര്‍ഡുകളില്‍ പ്രമുഖമായി ജിപിഎംസി- ഗ്ലോബല്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങുന്നതില്‍ അഭിമാനമുണ്ടെന്നു തുറന്നു പറഞ്ഞാണ് ജേതാക്കള്‍ വേദിയില്‍ എത്തുന്നത്. മറ്റു പല അവാര്‍ഡുകളേക്കാള്‍ മൂല്യമുള്ളതാണിതെന്നും പലരും പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് ജിപിഎംസി ചെയര്‍മാന്‍ സാബു കുര്യനുള്ള അംഗീകാരം കൂടിയായി.

ഏഴു വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെയാണ് ഇക്കുറി ഗ്ലോബല്‍ പ്രവാസി മലയാളി കൗണ്‍സില്‍ ആദരിച്ചത്. ചാരിറ്റി പ്രവര്‍ത്തനത്തില്‍ സ്വന്തം ജീവിതം മാതൃകയാക്കിയ അഡ്വ: ഫ്രാന്‍സിസ് കവളക്കാട്ടില്‍, മലയാളി ബിസിനസ് രംഗത്തു നിന്നു ശ്രദ്ധേയനായ സെനിത്ത് സോളിസിറ്റേഴ്‌സിലെ അജിത്ത് സക്കറിയ, ഏറ്റവും മികച്ച വിദ്യാര്‍ഥിയായി ജെം പിപ്പ്‌സ് തങ്കത്തോണി, സ്‌പോര്‍ട്‌സില്‍ നിന്ന് റൂബന്‍ രാജു, നഴ്‌സിങ് രംഗത്തുനിന്ന് മാനേജര്‍ സിന്ധു മേരി അജി, ഡോ. ജെ. മോസസ് (ജോസഫ് ഡി"ക്രൂസ്്), ഡോ. സോണ് സെബാസ്റ്റിയന്‍, എ. അഹമ്മദ് ഹാജി, എസ. ശ്രീകുമാര്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങിയപ്പോള്‍ അത് മലയാളി സമൂഹത്തിനു വേണ്ടി ജീവിക്കുന്നവര്‍ക്കുള്ള അംഗീകാരം കൂടിയായി മാറി.


Tags : ,


മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. ഇവിടെ ക്ളിക്ക്‌ ചെയ്യുക...