HOME| CINEMA



നടന്‍ ബോബി സിന്‍ഹ വിവാഹിതനാകുന്നു; നടി രശ്മി മേനോനാണ് വധു; ഇരുവരും പ്രണയത്തിലായിരുന്നു

നേരം എന്ന ചിത്രത്തിലെ വട്ടി രാജ എന്ന കഥാപാത്രമായി മലയാളി പ്രേക്ഷകര്‍ പരിചയപ്പെട്ട തമിഴ് നടന്‍ ബോബി സിന്‍ഹ വിവാഹിതനാകുന്നു. നടി രശ്മി മേനോനാണ് വധു. വിവാഹ നിശ്ചയം നവംബര്‍ എട്ടിനു നടക്കും. ചെന്നൈയില്‍ നടക്കുന്ന വി വാഹനിശ്ചയത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കും. അന്നു വിവാഹത്തീയതി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

ഒരുമീന്‍ എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചതിലൂടെയാണു ബോബി സിന്‍ഹയും രശ്മി മേനോനും പ്രണയത്തിലായതെന്നാണു വാര്‍ത്തക ള്‍. ചിത്രം റിലീസാകുന്നതിനു മുമ്പേ ഇരുവരും പ്രണയം സമ്മതിക്കുകയും ചെയ്തു. വിവാഹം അടുത്ത വര്‍ഷം മാത്രമേ ഉണ്ടാവൂ എന്നാണു സൂചന. ഇരുവര്‍ക്കും കമ്മിറ്റ് ചെയ്ത ചിത്രങ്ങള്‍ തീര്‍ക്കാനുണ്ട്. നേരം എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ബോബി സിന്‍ഹ ജിഗര്‍ത്താണ്ഡ എന്ന തമിഴ് ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയിരുന്നു.


Tags : ,


മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. ഇവിടെ ക്ളിക്ക്‌ ചെയ്യുക...