HOME| ASSOCIATION



നജീബിനും അരുണിനും വൃന്ദക്കും മാഞ്ച്സ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ഉജ്വല സ്വീകരണം: ട്രഫോര്‍ഡ് മലയാളി അസോസിയേഷന്‍ വാര്‍ഷിക ആഘോഷം നാളെ

മാഞ്ചസ്റ്റര്‍: പ്രശസ്ത മലയാള സിനിമ പിന്നണി ഗായകരായ നജീം അര്‍ഷദിനും അരുണ്‍ ഗോപനും വൃന്ദാ ഷെമീക്കിനും മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ഉജ്വല സ്വീകരണം നല്‍കി. ഇന്നലെ വൈകിട്ടു 6.30ന് ദുബായില്‍നിന്നും എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ മാഞ്ചസ്റ്ററില്‍ വന്നുചേര്‍ന്ന ഗായകര്‍ക്ക് ട്രഫോര്‍ഡ് മലയാളി അസോസിയേഷന്‍ ഭാരവാകികളും പ്രവര്‍ത്തകരും സ്വീകരണം നല്‍കി. ദശാബ്ദി ആഘോഷിക്കുന്ന ട്രഫോര്‍ഡ് മലയാളി അസോസിയേഷന്റെ സമാപന പരിപാടിയായ ദശസന്ധ്യ ഈ വരുന്ന ശനിയാഴ്ച മാഞ്ചസ്റ്ററിലെ ഫോറം സെന്ററില്‍ വൈകിട്ട് നാലു മണിക്ക് നടക്കുമ്പോള്‍ അതില്‍ ഗാനമാധുര്യം നല്‍കാനാണ് നജീം അര്‍ഷദും സംഘവും വന്നിരിക്കുന്നത്

ഏകദേശം ആയിരത്തോളം ആളുകള്‍ പങ്കെടുക്കുന്ന പരിപാടിയുടെ ടിക്കറ്റുകള്‍ ഏകദേശം പൂര്‍ണ്ണമായും വിറ്റു തീര്‍ന്നതായി ഭാരവാകികള്‍ അറിയിച്ചു. നജീം അര്‍ഷദിനും അരുണ്‍ ഗോപനും വൃന്ദാ ഷെമീറിനും പുറമേ പ്രശസ്തരായ ഓര്‍ക്കസ്ട്ര ടീമിന്റെ സാന്നിധ്യവും മാഞ്ച്സ്റ്ററിലെ പ്രശസ്തരായ ഡാന്‍സ് ടീമന്റെ കലാപരിപാടികളും ദശസന്ധ്യയെ വര്‍ണ്ണഭമാക്കും. പരിപാടിയുടെ വിജയത്തിനായി കര്‍മനിരതരായി ട്രഫോര്‍ഡ് മലയാളി അസോസിയേഷനിലെ 30ഓാളം പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചുവരുന്നു. സുരക്ഷാ ചുമതല നിര്‍വഹിക്കുന്നതിനായി പ്രതേൃക സുരക്ഷാ ഉദ്യോഗസ്ഥരെയും എല്‍പ്പിച്ചതായി സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. ട്രഫോര്‍ഡ് മലയാളി അസോസിയേഷന്റെ ദശാബ്ദി ആഘോഷം വിജയിപ്പിക്കുന്നതിനായി മാഞ്ചസ്റ്ററിലെ മറ്റു അസോസിയേഷനുകളും സജീവമായി പ്രവര്‍ത്തിക്കുന്നു. ദശസന്ധ്യയുടെ ഭാഗമായി ഫോറം സെന്ററില്‍ മിതമായ നിരക്കില്‍ രൂചികരമായ ഭക്ഷണം ഒരുക്കുന്നതിനുവേണ്ടി യോര്‍ക്കിലെ കോക്കനട്ട് ലഗൂണ്‍ വക പ്രത്യേക സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും.


ദശാബ്ദി ആഘോഷം ദശസന്ധ്യയുടെ ഉല്‍ഘാടനം ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ (ബിര്‍മ്മിഹാം) ശ്രീ ജെ.കെ. ശര്‍മ്മ നിര്‍വഹിക്കും. സ്വരം മാഗസിന്‍ പ്രകാശനം എം.പി. മേരി റോബിന്‍സനും തുടര്‍ന്നു ക്രോയിഡോണ്‍ മുന്‍ ചെയര്‍മാന്‍ ശ്രീ മതി മഞ്ജു ഷാഹുല്‍ ഹമീദ്, ശ്രീ സാബു കുര്യന്‍, ഡോ. സിബി വേകത്താനം, അഡ്വ. റെന്‍സണ്‍ തുടിയാന്‍പ്ലാക്കല്‍ എന്നിവര്‍ അഭി സംബോധനചെയ്യും .

മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ നടന്ന സ്വീകരണത്തില്‍ ഡോ: സിബി വേകത്താനം, അഡ്വ: റെന്‍സണ്‍ തുടിയാന്‍പ്ലാക്കല്‍, ജോര്‍ജ് തോമസസ്, സാജു ലാസര്‍, ഷിജു ചാക്കോ, ബിജു ചെറിയാന്‍, ചാക്കോ ലൂക്ക്, സിന്ധു സ്റ്റാന്‍ലി, ഷിബി റെന്‍സണ്‍, ഡോളി സിബി, ആശാ ഷിജു എന്നിവര്‍ നേതൃത്വം നല്‍കി.


Tags : ,


മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. ഇവിടെ ക്ളിക്ക്‌ ചെയ്യുക...