HOME| ASSOCIATIONഗ്ലോബല്‍ പ്രവാസി മലയാളി കൗണ്‍സിലിന്റെ ഈ വര്‍ഷത്തെ അച്ചീവ്‌മെന്റ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

മാഞ്ചസ്റ്റര്‍: യുകെയിലെ മലയാളി സമൂഹത്തിനിടെ താല്‍പ്പര്യങ്ങളും പക്ഷഭേദങ്ങളുമില്ലാതെ നല്‍കുന്ന ഏക അംഗീകാരമായ ഏക അംഗീകാരമയ ഗ്ലോബല്‍ പ്രവാസി മലയാളി കൗണ്‍സില്‍ അവാര്‍ഡിന് അര്‍ഹരായവരെ തെരഞ്ഞെടുത്തു. യുകെയിലെ മലയാളി സമൂഹത്തില്‍ വിവിധ മേഖലകളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ സ്വന്തമാക്കിയവരെ ആദരിക്കുന്ന ഈ അവാര്‍ഡ് യുകെയിലെ മലയാളി സമൂഹം ഏറെ താല്‍പ്പര്യത്തോടെയാണ് നോക്കി കാണുന്നത്. ഏഴു വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെയാണ് ഇക്കുറി ഗ്ലോബല്‍ പ്രവാസി മലയാളി കൗണ്‍സില്‍ അവാര്‍ഡിന് തെരഞ്ഞെടുത്തിരിക്കുന്നത്. യുകെയില്‍ നി്ന്നു മാത്രമല്ല, ലോകമെമ്പാടും നിന്നുള്ളവരെ അവാര്‍ഡിന് പരിഗണിച്ചതായി ചെയര്‍മാന്‍ സാബു കുര്യന്‍ മന്നാകുളം അറിയിച്ചു.


ചാരിറ്റി പ്രവര്‍ത്തനത്തില്‍ സ്വന്തം ജീവിതം മാതൃകയാക്കിയ അഡ്വ: ഫ്രാന്‍സിസ് കവളക്കാട്ടില്‍, മലയാളി ബിസിനസ് രംഗത്തു നിന്നു ശ്രദ്ധേയനായ സെനിത്ത് സോളിസിറ്റേഴ്‌സ്, ഏറ്റവും മികച്ച വിദ്യാര്‍ഥിയായി ജെം പിപ്പ്‌സ് തങ്കത്തോണി, സ്‌പോര്‍ട്‌സില്‍ നിന്ന് റൂബന്‍ രാജു, നഴ്‌സിങ് രംഗത്തുനിന്ന് കെയര്‍ ഹോം ഉടമ ബിജു മാത്യു, മാനേജര്‍ സിന്ധു മേരി അജി, ഡോക്ടര്‍മാരില്‍ ഡോ. ജെ. മോസസ് (ജോസഫ് ഡി"ക്രൂസ്- ട്രിവാന്‍ഡ്രം റോയല്‍ റോട്ടറി ക്ലബ് സെക്രട്ടറി) എന്നിവരാണ് ഇക്കുറി അവാര്‍ഡ് കരസ്ഥമാക്കിയിട്ടുള്ളവര്‍.

ഈ വരുന്ന ഏഴിന് മാഞ്ചസ്റ്ററിലെ ഫോറം സെന്ററില്‍ നടക്കുന്ന വര്‍ണാഭമായ പരിപാടിയില്‍ വച്ചാണ് അവാര്‍ഡുകള്‍ വിതരണം ചെയ്യുകയെന്ന് സാബു കുര്യന്‍ അറിയിച്ചു. ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ ദശാബ്ദി ആഘോഷവും ഗ്ലോബല്‍ പ്രവാസി അവാര്‍ഡ് വിതരണവും സംയുക്തമായാണ് നടക്കുക. പ്രശസ്ത പിന്നണി ഗായകന്‍ നജീം അര്‍ഷാദിന്റെ ഗാനമേള ഉള്‍പ്പെടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും.

വംബര്‍ ഏഴിന് ഉച്ചകഴിഞ്ഞ്മൂന്നിന് മാഞ്ചസ്റ്ററിലെ വിഥിന്‍ഷോ ഫോറം സെന്ററില്‍ നടക്കുന്ന ദശാബ്ദിയാഘോഷ സമാപനത്തില്‍ പ്രശസ്ത മലയാള ചലച്ചിത്ര പിന്നണി ഗായകരായ നജീം അര്‍ഷാദ്, അരുണ്‍ ഗോപന്‍, വൃന്ദാ ഷമീക് എന്നിവരുടെ നേതൃത്വത്തില്‍ പത്തോളം ഓര്‍ക്കസ്ട്ര ടീമിന്റെ അകമ്പടിയോടെ നടത്തുന്ന സംഗീത സായാഹ്നത്തോടെ ഒരു വര്‍ഷം നീണ്ടുനിന്ന ആഘോഷപരിപാടികള്‍ക്ക് പരസമാപ്തികുറിക്കും. ആഘോഷപരിപാടികയുടെ ഉദ്ഘാടനം ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ ബര്‍മിംഗ്ഹാം ജെ.കെ. ശര്‍മ തിരിതെളിച്ച് നിര്‍വഹിക്കും.

അവാര്‍ഡ് വിതരണത്തിന് എത്തുന്നവര്‍ക്കായി വിഥിന്‍ഷോ ഫോറം സെന്ററില്‍ പ്രത്യേകം പാര്‍ക്കിംഗ് സൗകര്യവും ഭക്ഷണ സ്റ്റാളും ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. നജീം അര്‍ഷാദിനും സംഘത്തിനും മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ഗംഭീര സ്വീകരണമാണ് അസോസിയേഷന്‍ ഒരുക്കിയിരിക്കുന്നത്.


Tags : ,


മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. ഇവിടെ ക്ളിക്ക്‌ ചെയ്യുക...