HOME| ENTERTAINMENT



അനുഷ്ക ഷെട്ടിയുമായുള്ള പ്രണയത്തെ തുടര്‍ന്ന് തെലുങ്കുതാരം പ്രഭാസ്, നിശ്ചയിച്ച വിവാഹം വേണ്ടന്നുവച്ചു; ഇരുവരും ഉടന്‍ വിവാഹിതരാകുമെന്നും അഭ്യൂഹം

തെലുങ്കു താരം പ്രഭാസും തെന്നിന്ത്യന്‍ സുന്ദരി അനുഷ്ക ഷെട്ടിയും വിവാഹിതരാകുന്നതായി റിപ്പോര്‍ട്ടുകള്‍. ബാഹുബലി, മിര്‍ചി എന്നീ ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ച ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നാണ് ദക്ഷിണേന്ത്യന്‍ ഗോസിപ്പ് മാധ്യമങ്ങളില്‍ നിറയുന്ന റിപ്പോര്‍ട്ടുകള്‍. നേരത്തെ 22കാരിയുമായി നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് പ്രഭാസ് പിന്‍മാറിയെന്നും അനുഷ്കയെ വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നുമെന്നാണു റിപ്പോര്‍ട്ടുകള്‍. ബാഹുബലിയും രുദ്രമാദേവിയും ഹിറ്റായതോടെ തെന്നിന്ത്യയിലെ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളായി അനുഷ്ക മാറി.

ബാഹുബലിയില്‍ അഭിനയിക്കുന്നതിന് മുമ്പേ പ്രഭാസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഈ വിവാഹം വേണ്ടന്ന് വച്ചാണ് പ്രഭാസ് അനുഷ്കയുമായുള്ള വിവാഹത്തിന് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് താരത്തിന്റെ മാനേജര്‍ വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച പ്രതികരണത്തിന് അനുഷ്ക തയ്യാറായിട്ടില്ല.

ആര്യയും അനുഷ്ക ഷെട്ടിയും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ആര്യയുമായി നല്ല സൗഹൃദത്തിലാണ് താനെന്നും നല്ല നടനും കൂടെ അഭിനയിക്കാന്‍ വളരെ കംഫര്‍ട്ടബിളായ വ്യക്തിയാണ് ആര്യയെന്നും അനുഷ്ക ഷെട്ടി അഭിപ്രായപ്പെട്ടിരുന്നു. നടന്‍ ഗോപീചന്ദുമായി അനുശ്ക പ്രണത്തിലാണെന്നും വൈകാതെ വിവാഹിതരാകുമെന്നും ഇടക്കു കേട്ടിരുന്നു.

റാണ ദഗുപതിയുമായി മാത്രമാണ് തന്റെ പേരു ചേര്‍ത്ത് ഗോസിപ്പ് വരാത്തതെന്നും അനുഷ്ക വ്യക്തമാക്കിയിരുന്നു. അതിനിടെയിലാണ് പ്രഭാസുമായുള്ള വിവാഹവാര്‍ത്തകള്‍. ബാഹുബലിയുടെ രണ്ടാം ഭാഗത്തിലാണ് പ്രഭാസും അനുഷ്കയും ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ജോലികള്‍ തീര്‍ന്നാലുടന്‍ വിവാഹം ഉണ്ടാകുമെന്നാണു കേള്‍ക്കുന്നത്.


Tags : ,


മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. ഇവിടെ ക്ളിക്ക്‌ ചെയ്യുക...