HOME| ENTERTAINMENT



സൂപ്പര്‍സ്റ്റാറിനെ കാണാന്‍ ലൊക്കേഷനില്‍ എത്തിയ ബാലികയ്ക്കു പരിക്ക്; കുട്ടിയെ കാണാന്‍ ആശുപത്രിയില്‍ എത്തിച്ചേര്‍ന്ന താരം, ഇരുചെവി അറിയാതെ ബില്ലടച്ചു മടങ്ങി

താന്‍ അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനില്‍ തന്നെ കാണാനെത്തി അപകടത്തില്‍പ്പെട്ട തന്റെ കൊച്ച് ആരാധികയെ കാണാന്‍ ആശുപത്രിയിലെത്തിയതും മോഹന്‍ലാല്‍ ആ കുരുന്നിനോടു കാട്ടിയ ദീനാനുകമ്പയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 17 നു പെ രുമ്പാവൂരിലെ ഒരു തടിമില്ലില്‍ മോഹന്‍ലാലിന്റെ പുതിയ ചിത്രമായ പുലിമുരുകന്റെ ഷൂട്ടി ങ്ങ് നടക്കുമ്പോഴായിരുന്നു സംഭവം. പ്രദേശവാസികളായ ജനങ്ങളെല്ലാം പതിവു പോലെ മോഹ ന്‍ലാലിനെ കാണാന്‍ ഒഴുകിയെത്തി. തിരക്കു നിയന്ത്രിക്കാനും ഷൂട്ടിംഗ് സുഗമമായി നടക്കാനും പോലീസ് വടം കെട്ടി ജനങ്ങളെ തടഞ്ഞിരുന്നു. അതിനാല്‍ ആര്‍ക്കും തന്നെ മോഹന്‍ലാലിന്റെ അടുത്തേക്ക് എത്തിപ്പെടാന്‍ സാധിച്ചിരുന്നില്ല.

കൂട്ടത്തില്‍ മോഹന്‍ലാലിനെ കാണാന്‍ ഒരാള്‍ തന്റെ മകളുമായാണു വന്നത്. മകള്‍ക്കു വ്യക്തമായി കാണാന്‍ വേണ്ടി ഷൂട്ടിങ്ങിനായി കൊണ്ടു വന്ന ക്രെയിനിന്റെ മുകളില്‍ മകളെ എടുത്തിരുത്തി. നിര്‍ഭാഗ്യവശാല്‍ ആ കുട്ടി ക്രെയിനിന്റെ മുകളില്‍ നിന്ന് മറിഞ്ഞ് താഴെ വീഴുകയും കൈക്ക് പരിക്ക് പറ്റുകയും ചെയ്തു. ഷൂട്ടിംഗ് യൂണിറ്റിന്റെ വാഹനത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ കൈയ്ക്ക് ഒരു ചെറിയ പൊട്ടലുമുണ്ടായി.

അന്ന് രാത്രി കുട്ടിയെ പ്രവേശിപ്പിച്ച ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ അപ്രതീക്ഷിതമായി ഒരു അതിഥി വന്നെത്തി. അത് മറ്റാരുമായിരുന്നില്ല “സാക്ഷാല്‍ മോഹന്‍ലാല്‍. മോഹന്‍ലാലിനെ കണ്ട കുട്ടിയുടെ മാതാപിതാക്കള്‍ പെട്ടെന്ന് എന്തുചെയ്യണം എന്നറിയാത്ത അവസ്ഥയിലായി. പാതി മയക്കത്തിലായിരൂന്ന കുട്ടിയുടെ മുടിയിഴകളില്‍ തലോടി അവളുടെ സുഖ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഇതിനിടെ കുട്ടിയും ഉണര്‍ന്നു. പോകാനായി ഇറങ്ങിയ മോഹന്‍ലാലിനോട് അവര്‍ ഒരു ഓട്ടോഗ്രാഫും ആവശ്യപ്പെട്ടു. അവര്‍ പെട്ടെന്ന് കൈയില്‍ കിട്ടിയ കളിക്കുടുക്ക ലാലേട്ടനു നേരേ നീട്ടി. മോഹന്‍ലാല്‍ അതില്‍ എന്തോ കുത്തിക്കുറിച്ച ഓട്ടോഗ്രാഫും നല്‍കി യാത്രപറഞ്ഞു പറഞ്ഞി റങ്ങി.

അടുത്ത ദിവസം ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ ബില്‍ അടയ്ക്കാനായി ചെന്ന കുട്ടിയുടെ പിതാവിനോട് ബില്‍ എല്ലാം മോഹന്‍ലാലിന്റെ മാനേജര്‍ ഇന്നലെ തന്നെ അടച്ചു എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മോഹന്‍ലാല്‍ എന്ന നടനില്‍ നിന്നുണ്ടായ അനുഭവത്തിന്റെ ത്രില്ലിലാണ് ഇപ്പോഴും ഈ കുടുംബം.


Tags : ,


മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. ഇവിടെ ക്ളിക്ക്‌ ചെയ്യുക...