HOME| HEALTH



ക്യാന്‍സര്‍ തിരിച്ചറിയുന്ന റിസ്റ്റ് ബാന്‍ഡ്

ഗൂഗിള്‍ എന്ന സെര്‍ച്ച് എന്‍ജിന്‍ ലോകത്തെ മാറ്റിമറച്ചത് ഏവര്‍ക്കും അറിയാവുന്നതാണ്. ഒരുദിവസം ഗൂഗിള്‍ പണിമുടക്കിയാല്‍ ലോകം നിശ്ചലമാകുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. പുതിയ കണ്ടുപിടിത്തവുമായി ഗൂഗിള്‍ ലോകത്തെ വീണ്ടും ഞെട്ടിക്കുന്നു. ഗൂഗിളിന്‍റെ റിസ്റ്റ് ബാന്‍ഡാണ് ഇപ്പോള്‍ ജനശ്രദ്ധ പിടിച്ചുപ്പറ്റിയിരിക്കുന്നത്. ക്യാന്‍സര്‍ സെല്ലുകളെ തിരിച്ചറിയാന്‍ കഴിയുന്ന റിസ്റ്റ് ബാന്‍ഡുകള്‍ ഗൂഗിള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു. ഗൂഗിള്‍ എക്സ് ലബോറട്ടറികളില്‍ ശാസത്രജ്ഞര്‍ നടത്തിയ ഗവേഷണം റിസ്റ്റ് ബാന്‍ഡുകളുടെ കണ്ടെത്തലിലേക്ക് നയിക്കുകയായിരുന്നു.
ആരോഗ്യരംഗത്ത് മികച്ച മുന്നേറ്റം നടത്തുന്നതിന്‍റെ മറ്റൊരു ഉദാഹരണം കൂടിയായി ഗൂഗിള്‍ റിസ്റ്റ് ബാന്‍ഡ് മാറുകയാണ്.

ക്യാന്‍സര്‍ പിടിപെട്ട കോശങ്ങളെ നേരത്തെ തന്നെ തിരിച്ചറിയുന്നത് രോഗം വേഗത്തില്‍ ചികിത്സിക്കുന്നതിനു സഹായകമാകുമെന്നു പഠനം ചൂണ്ടിക്കാട്ടി. മരുന്ന് ഉപയോഗിച്ചാണ് കോശങ്ങളുടെ കേടുപാടുകള്‍ റിസ്റ്റ് ബാന്‍റ് കണ്ടെത്തുന്നത്. ദുഷിച്ച കോശങ്ങളില്‍ പ്രകാശം ഉണ്ടാകുന്നതു വഴിയാണ് ഇത്തരത്തിലുള്ള കോശങ്ങള്‍ കണ്ടെത്തുക.

വെളിച്ചം എങ്ങനെ തൊലിക്കകത്ത് കൂടി സഞ്ചരിക്കുന്നുവെന്ന് പഠിക്കാനായിരുന്നു അദ്യ ശ്രമം. ത്വക്കുകള്‍ ദാനം ചെയ്തവര്‍ ഇതിനു സഹായിച്ചു.
ഒപ്പം തന്നെ സിന്തറ്റിക്ക് കൈകള്‍ ഗവേഷകര്‍ ഉണ്ടാക്കി. ഇതുപയോഗിച്ചായിരുന്നു ഗവേഷണം പുരോഗമിച്ചത്. ഗുളികകളിലൂടെ നാനോ പദാര്‍ഥങ്ങള്‍ ശരീരത്തിലേക്കെത്തുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് പ്രശ്നങ്ങളുള്ള കോശങ്ങള്‍ തിരിച്ചറിയുന്നത്.
ക്യാന്‍സറിനൊപ്പം മറ്റു പല രോഗത്തിന്‍റെയും കാരണങ്ങള്‍ ഇതിലൂടെ തിരിച്ചറിയാന്‍ സാധിക്കുന്നു. ശരീരത്തെവിടെ ക്യാന്‍സര്‍ ബാധിച്ച കോശങ്ങളുണ്ടെങ്കിലും അവ കണ്ടെത്താന്‍ നാനോ പദാര്‍ഥങ്ങള്‍ക്ക് സാധിക്കുന്നു .

പിന്നീട് അവ റിസ്റ്റിലേക്ക് കൊണ്ടുവരുന്നു. റിസ്റ്റ് ബാന്‍ഡില്‍ നിന്ന് ഇതു തിരിച്ചറിയാനാകും- ഗവേഷകര്‍ പറഞ്ഞു. വിവിധ തരത്തില്‍ ത്വക്കുകള്‍ ഉള്ളവരില്‍ നിന്നാണ് ഗവേഷകര്‍ പരീക്ഷണത്തിനാവശ്യമുള്ളവ ശേഖരിച്ചത്.

പുതിയ കണ്ടുപിടിത്തം പൂര്‍ണമായും വിജയപഥത്തിലെത്തിയെന്ന് ഇപ്പോഴും പറയാറായിട്ടില്ലന്ന് പഠന സംഘം പറയുന്നു. കൂടുതല്‍ പഠനങ്ങളിലൂടെ മാത്രമേ റിസ്റ്റ് ബാന്‍ഡിന്‍റെ നിര്‍മാണം പൂര്‍ണ അര്‍ഥത്തില്‍ വിജയകരമാകുകയുള്ളു. ഗവേഷണം മികച്ച രീതിയില്‍ തന്നെ മുന്നോട്ട് പോകുന്നുണ്ട് . എന്നാല്‍ നിരന്തരമായ പഠനങ്ങള്‍ ഇനിയും വേണ്ടിവന്നേക്കും. അതിന് വര്‍ഷങ്ങളെടുക്കും- ഗവേഷകനായ ആന്‍ഡ്രു കോണ്‍വാര്‍ഡ് പറയുന്നു.


Tags : ,


മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. ഇവിടെ ക്ളിക്ക്‌ ചെയ്യുക...