HOME| HEALTH



മനുഷ്യന്‍റെ ആയുസ് കൂട്ടാന്‍ തിമിംഗലങ്ങള്‍

മനുഷ്യന്‍റെ ആയുസ് കൂട്ടാന്‍ തിമിംഗലങ്ങള്‍ക്കാകുമോ…? വിചിത്രമായ ഒരു ചോദ്യമാണെന്ന് തോന്നാം. എന്നാല്‍ സാധ്യമാണെന്ന് ഗവേഷകര്‍ നിരീക്ഷിക്കുന്നു. തിമിംഗലത്തിന്‍റെ ശരീരത്തിലുള്ള പ്രത്യേക തരം ജീനുകള്‍ ഉപയോഗിച്ച് മനുഷ്യന്‍റെ ആയുസ് കൂട്ടാന്‍ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. തിമിംഗലത്തിന്‍റെ ശരീരത്തിലുള്ള ഈ ജീനുകള്‍ ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ വരാതെ അവയെ രക്ഷപ്പെടുത്തുകയാണ്. രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത തിമിംഗലങ്ങള്‍ക്ക് വളരെ കുറവാണ്. ഈ ജീനുകളാണ് ഇതിനു സഹായിക്കുന്നത്. ഈ ജീനുകള്‍ മനുഷ്യശരീരത്തില്‍ പ്രയോഗിച്ചാല്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകും. ലോകത്ത് ഏറ്റവുമതികം കാലം ജീവിക്കുന്ന സസ്തിനിയാണ് തിമിംഗലം. ഡിഎന്‍എയില്‍ വരുന്ന പരുക്കുകളും ക്യാന്‍സറിനെ അതിജീവിക്കാനുള്ള വഴികളും ഈ ജീനുകള്‍ പകര്‍ന്നു നല്‍കുന്നു. സാധാരണ സസ്തിനികള്‍ക്ക് ആയുസ് നൂറ് വര്‍ഷമാണ്. എന്നാല്‍ ബോഹെഡ് തിമിംഗലങ്ങള്‍ 200 വര്‍ഷം വരെ ജീവിക്കുന്നുണ്ട്. ജീനുകളുടെ പ്രത്യേകതയാണ് ഇതിനവരെ സഹായിക്കുന്നത്- പഠനം ചൂണ്ടിക്കാട്ടി.
ഇത്തരം ജീനുകള്‍ എലികളില്‍ പരിശോധിച്ച് ആയുസിനെ സംബന്ധിക്കുന്ന മാറ്റങ്ങള്‍ പഠിക്കാനും ഗവേഷകര്‍ ലക്ഷ്യമിടുന്നു. രോഗപ്രതിരോധ ശേഷി എത്രയുണ്ടെന്നും പഠനത്തിലൂടെ നിരീക്ഷിക്കും. ബോ ഹെഡ് തിമിംഗലത്തെ കുറിച്ച് ഇത്തരത്തില്‍ ഒരു പഠനം ഗവേഷണ ചരിത്രത്തില്‍ ആദ്യമായിരുന്നു.

വിവിധ വിഭാഗത്തില്‍പ്പെട്ട തിമിഗംലങ്ങളില്‍ പഠനം നടത്തി. ഓരോന്നിനെ സംബന്ധിച്ചും ആഴത്തില്‍ പഠിച്ചു. ഈ പഠനങ്ങളാണ് പുതിയ കണ്ടെത്തലിന് സഹായിച്ചത്. ബോഹെഡ് തിമിംഗലങ്ങള്‍ ആയുസ് വര്‍ദ്ധിപ്പിക്കുന്ന സസ്തിനികളാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. വര്‍ഷങ്ങള്‍ എടുത്ത് മാത്രമേ ഇത്തരത്തില്‍ ഒരു പരീക്ഷണം പൂര്‍ണ വിജയത്തില്‍ എത്തിക്കാനും മനുഷ്യരിലേക്ക് അതു പരീക്ഷിക്കാനും സാധിക്കൂ- ശാസ്ത്രജ്ഞര്‍ പറയുന്നു. ബ്രിട്ടനിലാണ് പഠനങ്ങള്‍ നടക്കുന്നത്. ആയുസ് കൂട്ടാനായില്ലെങ്കിലും ക്യാന്‍സര്‍ ചികിത്സയില്‍ വലിയ പുരോഗതിയുണ്ടാക്കാന്‍ ഈ പഠനങ്ങള്‍ക്ക് കഴിയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.


Tags : ,


മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. ഇവിടെ ക്ളിക്ക്‌ ചെയ്യുക...